അത്യാധുനിക സാങ്കേതിക വിദ്യയുടെ ഉപയോഗത്തിലൂടെ തിരഞ്ഞെടുപ്പ് കമ്മീഷന്‍ കാര്യക്ഷമവും ഉത്തരവാദിത്വവും സുതാര്യവുമായ പുതിയൊരു തിരഞ്ഞെടുപ്പ് യുഗം സാധ്യമാക്കിയിരിക്കുകയാണ്. മൊബൈല്‍ ആപ്പുകള്‍ പോലുള്ള നൂതനമായ ആപ്‌ളിക്കേഷനുകളുടെ മുന്നേറ്റത്തിലൂടെ തിരഞ്ഞെടുപ്പ് പ്രക്രിയ ഗഹനമായും ആഴത്തിലും പുനര്‍രൂപപ്പെടുത്തുവാന്‍ സാധിച്ചു.
അനുഭവങ്ങളെ കൂട്ടിയോജിപ്പിച്ച് സുസംഘടിതമായി ഉത്തരവുകളേയും, അറിയിപ്പുകളേയും കാര്യക്ഷമമായി നേരിട്ടെത്തിക്കാനും അറിയിക്കാനും ഈ ആപ്പുകള്‍ സഹായിച്ചു. വോട്ടര്‍മാര്‍ക്കും തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്കും ഈ മൊബൈല്‍ കേന്ദ്രീകൃതമായ യൂസര്‍ അനുഭവങ്ങള്‍ മൊത്തത്തിലുള്ള കാര്യക്ഷമത കൂടുതലായി അനുഭവവേദ്യമാക്കി. ക്യാമറാ ആക്‌സസ്, ഇന്‍സ്‌റ്റന്റ് ഫോട്ടോക്യാപ്‌ച്ചര്‍, കോണ്‍ടാക്ട് ലിസ്‌റ്റിന്റെ ഏകീകരണം, ജി.പി.എസ്. നാവിഗേഷന്‍, ഫോണ്‍കോള്‍ ഫീച്ചറുകള്‍, ആക്‌സലോ മീറ്റര്‍, കോംപസ്സ് തുടങ്ങിയ സെന്‍സറുകള്‍ ഇവയെല്ലാം ഓഫ്‌ലൈന്‍ ആക്‌സസിനൊപ്പം മൊബൈല്‍ സാങ്കേതിക വിദ്യയിലൂടെയുള്ള തിരഞ്ഞെടുപ്പ് പ്രക്രിയ എളുപ്പമാക്കി.
തിരഞ്ഞെടുപ്പുകള്‍ ഇല്ലാത്ത കാലം, തിരഞ്ഞെടുപ്പിന്റെ മുന്നോക്ക പ്രവര്‍ത്തനങ്ങളുടെ സമയം, തിരഞ്ഞെടുപ്പ് കാലം, തിരഞ്ഞെടുപ്പിന്റെ അവലോകനകാലം തുടങ്ങി വോട്ടെടുപ്പിന്റെ വിവിധ ഘട്ടങ്ങളില്‍ ഈ സാങ്കേതിക ടൂളുകള്‍ കമ്മീഷനും ബന്ധപ്പെട്ട തല്‌പരകക്ഷികള്‍ക്കും ജനങ്ങള്‍ക്കും ഒട്ടേറെ ഉപകാരപ്രദമായിട്ടുണ്ട്. വോട്ടര്‍ ഹെല്‍പ്പ് ലൈന്‍ ആപ്പ്, സ്വീപ്പ് പോര്‍ട്ടല്‍, തിരഞ്ഞെടുപ്പ് കമ്മീഷന്‍ വെബ്‌സൈറ്റ്, വോട്ടര്‍ ടേണ്‍ ഔട്ട് ആപ്പ്, തുടങ്ങിയവയെല്ലാം നിരന്തരമായ ഈ ഒത്തൊരുമയും കൂട്ടായ്‌മയും കാര്യക്ഷമതയും ബന്ധപ്പെട്ടവര്‍ക്ക് പ്രദാനം ചെയ്‌തു.