സി ഇ. ഒ. കേരളം ഡസ്‌ക്‌

ഡോ. രത്തന്‍ കേല്‍ക്കര്‍ ഐ.എ.എസ്‌.

ഡോ. രത്തന്‍ കേല്‍ക്കര്‍ ഐ എ എസ്‌

മുഖ്യ തിരഞ്ഞെടുപ്പ്‌ ഓഫീസര്‍, കേരളം

കേരള മുഖ്യ തിരഞ്ഞെടുപ്പ്‌ ഓഫീസറുടെ ഔദ്യോഗിക വെബ്‌സൈറ്റിലേക്ക്‌ സ്വാഗതം.

മുഖ്യ തിരഞ്ഞെടുപ്പ്‌ ഓഫീസര്‍ എന്ന നിലയില്‍ കേരളത്തിനും ഇവിടുത്തെ ജനങ്ങള്‍ക്കും എന്റെ സേവനം എത്തിക്കാന്‍ കഴിഞ്ഞതില്‍ അഭിമാനവും ആദരവും ഉണ്ട്‌. തിരഞ്ഞെടുപ്പ്‌ പ്രക്രിയയില്‍ നിങ്ങള്‍ ഓരോരുത്തരുടേയും പങ്കാളിത്തം ഉറപ്പാക്കുന്നത് നിങ്ങളുടെ മൗലികാവകാശം വിനിയോഗിക്കല്‍ മാത്രമല്ല മറിച്ച്‌ അത്‌ ജനാധിപത്യ മൂല്യങ്ങളുടെ മൂലക്കല്ല്‌ ശക്തിപ്പെടുത്തല്‍ കൂടിയാണ്‌. വോട്ടര്‍ രജിസ്‌ട്രേഷനും തിരഞ്ഞെടുപ്പ്‌ കൈകാര്യതയും എല്ലാ ജന വിഭാഗത്തേയും ഉള്‍ക്കൊള്ളിച്ചും എല്ലാവരിലേക്കും എത്തിച്ചും ഫലപ്രദമായ പ്രക്രിയയാക്കാന്‍ ഞങ്ങള്‍ കഠിന ശ്രമം നടത്തുന്നുണ്ട്‌.

ഈ വെബ്‌സൈറ്റ്‌ കൊണ്ട്‌ ഞങ്ങള്‍ ലക്ഷ്യമാക്കുന്നത്‌ എന്താണെന്ന്‌ വിശദീകരിക്കാം. തിരഞ്ഞെടുപ്പ്‌ സേവനങ്ങള്‍, വോട്ടര്‍ രജിസ്‌ട്രേഷന്‍, തിരഞ്ഞെടുപ്പ്‌ ഷെഡ്യൂളുകള്‍, തുടര്‍ന്നുള്ള സുപ്രധാന അപ്‌ഡേറ്റുകള്‍ എന്നിവയുടെ സമഗ്രമായ വിവരങ്ങള്‍ നിങ്ങളിൽ എത്തിക്കുക മാത്രമല്ല ഈ വെബ്‌സൈറ്റിന്റെ ഉദ്ദേശം. ഇതോടൊപ്പം നിങ്ങളുമായി നേരിട്ട് ബന്ധപ്പെട്ടും തിരഞ്ഞെടുപ്പുമായി ബന്ധപ്പെടുന്ന എല്ലാപേരേയും കൂടി ഭാഗഭാക്കാക്കിയും മുന്നോട്ട്‌ പോകുക എന്നത്‌ കൂടിയാണ്‌.

തിരഞ്ഞെടുപ്പ്‌ പ്രക്രിയയിൽ എല്ലാപേർക്കും അനായാസമായി പങ്കെടുക്കാനായി പുതിയ സാങ്കേതികത പരമാവധി ഉപയോഗിയ്ക്കുന്നതിൽ ഞങ്ങള്‍ പ്രതിജ്ഞാബദ്ധരാണ്‌. തിരഞ്ഞെടുപ്പില്‍ പങ്കാളിയാകാന്‍ യോഗ്യതയുള്ള എല്ലാ പൗരന്‍മാരും പേര്‌ രജിസ്റ്റര്‍ ചെയ്യാനും, വിവരങ്ങള്‍ നല്‍കാനും പരിശോധിക്കാനും ഊര്‍ജ്ജിതമായി മുന്നോട്ട്‌ വരുന്നതിന്‌ എന്റെ എല്ലാ പിന്തുണയും പ്രോത്സാഹനവും നിങ്ങള്‍ക്കൊപ്പമുണ്ട്‌.

ഇക്കാര്യത്തില്‍ എന്ത്‌ സഹായത്തിനും, സംശയ നിവാരണത്തിനും എന്റെ ടീം എല്ലായ്‌പ്പോഴും സന്നദ്ധമാണ്‌.

ആവശ്യമുണ്ടെങ്കിൽ തൊട്ടടുത്തുള്ള തിരഞ്ഞെടുപ്പ്‌ ഓഫീസുമായോ ഞങ്ങളുടെ കോണ്‍ടാക്ട് സെക്ഷനുമായോ ബന്ധപ്പെടാവുന്നതാണ്.

നിങ്ങള്‍ കാണിയ്ക്കുന്ന വിശ്വാസ്യതക്കും സഹകരണത്തിനും നന്ദി പറയുന്നു.