ECI Fact Check

08-11- 2025 ൽ മീഡിയ വൺ ചാനലിലെ ഒരു പ്രതികരണം ശ്രദ്ധയിൽപ്പെട്ടു. ഇലക്ഷൻ കമ്മീഷന്റെ 27 .10 .2025 ലെ No.23/ 2025-ERS Vol .ll )പ്രകാരമുള്ള മാർഗ്ഗനിർദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് കേരളമുൾപ്പെടെയുള്ള 12 സംസ്ഥാനങ്ങളിൽ എസ് ഐ ആർ നടപ്പിലാക്കുന്നത്. എസ് ഐ ആറിനായി യഥാർത്ഥ വോട്ടർപ്പട്ടികയല്ല ഉപയോഗിക്കുന്നതെന്ന ആരോപണം അടിസ്ഥാനരഹിതമാണ്. 2025 വരെ നിലവിലുണ്ടായിരുന്ന വോട്ടർപ്പട്ടികയിൽ നിന്നും അർഹരായ ആരും തന്നെ ഒഴിവാക്കപ്പെടുന്നില്ല. കൃത്യവും സൂക്ഷ്മവുമായ പരിശോധനയിലൂടെയാണ് എന്യൂമെറേഷൻ ഫോമുകളുടെ അച്ചടി പൂർത്തിയാക്കിയിരിക്കുന്നത്. പേര് പട്ടികയിലില്ലെങ്കിൽ അവ പുതുതായി ചേർക്കാൻ സാധിക്കും. 2025 ഡിസംബർ 4 വരെ ഫോമുകൾ സമർപ്പിക്കാവുന്നതാണ്. ഡിസംബർ 9 നാണ് കരട് പട്ടിക പ്രസിദ്ധീകരിക്കുന്നത്. അതിനു ശേഷം ആക്ഷേപങ്ങളും അവകാശങ്ങളും ഉന്നയിച്ച് അപ്പീൽ സമർപ്പിക്കാവുന്നതാണ്. ആദ്യ ഘട്ടത്തിൽ ഇലക്ട്രൽ രെജിസ്ട്രേഷൻ ഓഫീസർക്കും അദ്ദേഹത്തിൻറെ തീരുമാനത്തിനെതിരെ ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസർക്കും തുടർന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർക്കുമായി അപ്പീൽ സമർപ്പിക്കാം. എസ് ഐ ആർ സംബന്ധമായ എന്ത് സംശയങ്ങൾക്കും ടോൾ ഫ്രീ വോട്ടർ ഹെല്പ് ലൈൻ നമ്പറായ 1950 ലേക്ക് 24 മണിക്കൂറും വിളിക്കാവുന്നതാണ് . കൂടുതൽ വിവരങ്ങൾക്കായി പൊതുജനങ്ങൾക്ക് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറുടെ വെബ്സൈറ്റ് ( https://ceo.kerala.gov.in ) സന്ദർശിക്കുകയും ചെയ്യാം.

Image

തിരഞ്ഞെടുപ്പ് കമ്മീഷൻ കാസർഗോഡ് ജില്ലയിലെ രണ്ട് അസംബ്ലി മണ്ഢലങ്ങളിൽ കന്നട ഫോം ലഭ്യമാവുനുള്ള സംവിധാനം ഇതുവരെയും സാധ്യമാക്കിയിട്ടില്ല. അതുകൊണ്ടുതന്നെ, ബി ജെ പി കാസർഗോഡ് ജില്ലാ പ്രസിഡൻ്റ് എം എൽ അശ്വിനിയുടെ ഇടപെടലിനെ തുടർന്ന് എന്യൂമറേഷൻ ഫോം കന്നടയിലേക്ക് തർജ്ജിമ ചെയ്തെന്നുള്ള വാദം തെറ്റാണ്. രാഷ്ട്രീയ പാർട്ടികൾ ഇത്തരം തെറ്റായ വാർത്തകൾ പ്രചരിപ്പിക്കരുതെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ അറിയിച്ചു.

Read More

Press Release of the Chief Electoral Officer, Kerala - 18-08-2025

Read More

Note explaining process of annual revision / updation of Electoral Rolls along with Frequently Asked Questions (FAQs)

Read More

Press Release of the Chief Electoral Officer, Kerala - 08-08-2025

Read More

Press Release - Allegation of irregularities in the voters list - 10-08-2025

Read More