ലോക്‌സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസിന്റെ ആഭിമുഖ്യത്തില്‍ പൊതുജനങ്ങള്‍ക്കായി ക്വിസ് മത്സരം സംഘടിപ്പിക്കുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ സഞ്ജയ് കൗൾ അറിയിച്ചു. ഏപ്രില്‍ 15 മുതല്‍ 20 വരെ ആറു കോര്‍പ്പറേഷനുകളിലായി ആദ്യഘട്ട മത്സരം നടക്കും. ഇതില്‍ വിജയിക്കുന്നവര്‍ക്കുള്ള ഫൈനല്‍ മത്സരം ഏപ്രില്‍ 23ന് തിരുവനന്തപുരം കോര്‍പ്പറേഷനില്‍ നടക്കും. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങള്‍, ചരിത്രം രാഷ്ട്രീയം എന്നിവ അധികരിച്ചാണ് ചോദ്യങ്ങള്‍ ഉണ്ടാവുക. കൂടുതല്‍ വിവരങ്ങള്‍ക്ക് 8714817833.