കേരള മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറുടെ വെബ്സൈറ്റിലേയ്ക്ക് സ്വാഗതം
കേരള സംസ്ഥാനത്തെ വോട്ടർമാരും തിരഞ്ഞെടുപ്പ് വകുപ്പും തമ്മിലുള്ള ആശയവിനിമയം മെച്ചപ്പെടുത്തുന്നതിനുവേണ്ടിയുള്ള ഒരു ശ്രമമാണ് ഈ സൈറ്റ്. തിരഞ്ഞെടുപ്പ് വകുപ്പിന്റെ പ്രവർത്തനങ്ങളും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറുടെ ഓഫീസിനെക്കുറിച്ചുള്ള വിവരങ്ങളും ഈ സൈറ്റിൽ ലഭ്യമാണ്.
ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിയന്ത്രണത്തിലാണ് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറുടെ ഓഫീസ് പ്രവർത്തിക്കുന്നത്.
-
INTERVIEW OF CHIEF ELECTION COMMISSIONER
-
SPECIAL SUMMARY REVISION - 2021
-
TENDERS
- RAJYA SABHA 2020
- NATIONAL WORKSHOP ON ACCESSIBLE ELECTIONS
- EVP & SPECIAL SUMMARY REVISION - 2020
- നിയമസഭാ ഉപതിരഞ്ഞെടുപ്പ് 2019 - 5 മണ്ഡലം
- നിയമസഭാ ഉപതിരഞ്ഞെടുപ്പ് 2019 - 093 പാല മണ്ഡലം
- LIST OF DISQUALIFIED PERSONS
- CANDIDATE AFFIDAVITS AND COUNTER AFFIDAVITS
- EXPENDITURE STATEMENTS OF CANDIDATES
- ലോകസഭാ പൊതുതിരഞ്ഞെടുപ്പ് - 2019
- തിരഞ്ഞെടുപ്പ് ഗീതം 2019
- ഓൺലൈൻ വോട്ടർ രജിസ്ട്രേഷൻ
- ഇവിഎം & വിവിപാറ്റ് പരിചയപ്പെടുത്തുന്ന വീഡിയോകള്‍
- രാഷ്ട്രീയ പാര്‍ട്ടികളേയും ചിഹ്നങ്ങളേയും സംബന്ധിച്ച വിജ്ഞാപനം(PDF - 752 KB)
വോട്ടർപട്ടികയിൽ പേരുചേർക്കുന്നതെങ്ങനെ
1950-ലെ ജനപ്രാതിനിധ്യ നിയമം 16,17,18 സെക്ഷനുകൾ പ്രകാരം കമ്മീഷൻ നിശ്ചയിക്കുന്ന തീയതിയിൽ 18 വയസ്സ് തികയുന്ന ഏതൊരു ഇന്ത്യൻ പൌരനും അയാൾ സാധാരണ താമസിക്കുന്ന സ്ഥലത്തെ വോട്ടർ പട്ടികയിൽ ചേരാൻ അർഹനാണ്
ഓൺലൈൻ മുഖേന വോട്ടർപട്ടികയിൽ പേരു ചേർക്കൽ
ഇപ്പോൾ കേരളത്തിൽ വോട്ടർപട്ടികയിൽ പേരു ചേർക്കുന്നതും തിരുത്തലുകൾ വരുത്തുന്നതും മേൽവിലാസം മാറ്റുന്നതും ഓൺലൈൻ വഴിയുള്ള അപേക്ഷ മുഖേനയാണ്. രാജ്യത്തിനു പുറത്ത് താമസിക്കുന്ന ഇന്ത്യൻ പൌരന്മാർക്കും ഓൺലൈൻ മുഖേന പ്രവാസി വോട്ടറായി പേര് രജിസ്റ്റർ ചെയ്യാവുന്നതാണ്. ഓൺലൈൻ വഴി ലഭിക്കുന്ന അപേക്ഷകൾ ഏതു ബൂത്തിലേയ്ക്കാണോ അപേക്ഷിച്ചിട്ടുള്ളത് ആ ബൂത്തിലെ ബൂത്ത് ലെവൽ ഓഫീസർക്ക് പരിശോധനയ്ക്ക് വേണ്ടി കൈമാറുന്നു. ബൂത്ത് ലെവൽ ഓഫീസറുടെ പരിശോധനാ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പ്രസ്തുത അപേക്ഷയിന്മേൽ ഇലക്ടറൽ രജിസ്ട്രേഷൻ ഓഫീസർ (തഹസീൽദാർ) തീരുമാനമെടുക്കുന്നു. അപേക്ഷിക്കുന്ന സമയത്തും അപേക്ഷയിന്മേൽ തീരുമാനമെടുത്ത ശേഷവും അപേക്ഷകന് ഇതു സംബന്ധിച്ച എസ്.എം.എസ് ലഭിക്കുന്നു. അപേക്ഷകനെ വോട്ടർപട്ടികയിൽ ചേർത്തശേഷം അപേക്ഷകൻ ആവശ്യപ്പെട്ടതനുസരിച്ച് ബി.എൽ.ഒ മുഖാന്തിരമോ പോസ്റ്റ് വഴിയോ താലൂക്ക് ഓഫീസിൽനിന്ന് നേരിട്ടോ അപേക്ഷകന് ഇലക്ടർ ഫോട്ടോ ഐഡൻറിറ്റി കാർഡ് (എപിക്) നൽകുന്നു. അപേക്ഷ സമർപ്പിക്കുന്നതിനോ കാർഡ് ലഭിക്കുന്നതിനോ അപേക്ഷകൻ ഒരു ഓഫീസും സന്ദർശിക്കേണ്ടതില്ല. പ്രസ്തുത സേവനം പൌരൻറെ വീട്ടുപടിക്കൽ ലഭ്യമാണ്.
ഓൺലൈൻ സംവിധാനം നൂറു ശതമാനം നടപ്പിലാക്കിയ ആദ്യ സംസ്ഥാനമാണ് കേരളം.